നിയമം എന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുള്ളതാണ്; സിനിമാറ്റോഗ്രാഫ് നിയമഭേദഗതിക്കെതിരെ സൂര്യ

By mathew.03 07 2021

imran-azhar

 

സിനിമാറ്റോഗ്രാഫ് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കര്‍ നീക്കത്തിനെതിരെ നടന്‍ സൂര്യ. നിയമം എന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനുള്ളതാണെന്നും അത് ആരുടേയും ശബ്ദത്തെ ഞെരിച്ചമര്‍ത്താനായുള്ളതല്ലെന്നും സൂര്യ പറയുന്നു. ഇന്നാണ് അവസാന ദിവസം, നിങ്ങളുടെ എതിര്‍പ്പുകള്‍ രേഖപ്പെടുത്തൂ എന്നാണ് സൂര്യ ട്വിറ്ററില്‍ കുറിച്ചത്.


നിരവധി സിനിമാപ്രവര്‍ത്തകര്‍ നിയമഭേദഗതിക്കെതിരെ രംഗത്തുവന്നിരുന്നു. സെന്‍സര്‍ ബോര്‍ഡ് സെന്‍സര്‍ ചെയ്ത സിനിമകള്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. സിനിമകളിന്മേല്‍ ഏതെങ്കിലും വ്യക്തികളോ സംഘടനകളോ പരാതി ഉന്നയിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും ആ സിനിമയുടെ ഉള്ളടക്കം പുനഃപരിശോധിക്കാമെന്നതാണ് നിയമഭേദഗതി കരട് രേഖയിലുള്ളത്. ഇത് പൊതുജന അഭിപ്രായം അറിയുന്നതിനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു.

നിയമഭേദഗതിക്കെതിരെ മലയാളത്തിലെ ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയും കേരള ഫിലിം ചേംബറും ഒക്കെ നേരത്തെ രംഗത്തുവന്നിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും നിരവധി സിനിമാ പ്രവര്‍ത്തകര്‍ നിയമ ഭേദഗതിക്കെതിരെ രംഗത്തുവന്നിരുന്നു.

 

OTHER SECTIONS