നികുതി ഇളവ് ആവശ്യപ്പെട്ടു, നടൻ സൂര്യയുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

By Preethi.17 08 2021

imran-azhar

നികുതിയിന്മേല്‍ ഉള്ള പലിശ ഇളവിനായി തമിഴ് നടന്‍ സൂര്യ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.2007-08 , 2008-09 വര്‍ഷത്തെ വരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്ന് കാണിച്ച്‌ 2018 ലാണ് സൂര്യ ഹൈക്കോടതിയെ സമീപിച്ചത്. നടൻ വിജയ്ക്കും ധനുഷിനും പിന്നാലെയാണ് സൂര്യയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം.


അതേസമയം പണമുള്ളവർ നികുതി ഇളവ് ആവശ്യപ്പെടുന്നത് എന്തിനാണ്. നടന്മാർ ജനങ്ങൾക്ക് മാതൃകയാവണം. ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതിയില്‍ ഇളവു തേടിയാണ് ധനുഷ് കോടതിയെ സമീപിച്ചത്. പാൽ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും പരാതിയില്ലാതെ നികുതി അടയ്ക്കുന്നു. താരങ്ങൾ ഇളവ് തേടി കോടതിയെ സമീപിക്കുന്നുന്നത് എന്തിനാണെന്നു ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ ചോദിച്ചു.

 

നികുതി അടയ്ക്കാത്തത് ദേശവിരുദ്ധപ്രവർത്തനമാണെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. താരങ്ങൾക്ക് ലഭിയ്ക്കുന്ന പ്രതിഫലം ആകാശത്തു നിന്ന് വരുന്നതല്ല. സാധാരണക്കാരന്റെ അധ്വാനത്തിന്റെ പങ്കാണ്. അതുകൊണ്ടു തന്നെ നികുതിയടച്ച് താരങ്ങൾ ജനങ്ങൾക്ക് മാതൃകയാവണമന്നും കോടതി പറഞ്ഞു. താരങ്ങൾ മാത്രമാണ് ഇത്തരം ഹർജികളുമായി എത്തുന്നത് എന്ന് നിരീക്ഷിച്ച കോടതി, വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പിന്നീട് ഡിവിഷൻ ബെഞ്ച് ഇത് റദ്ദാക്കുകയായിരുന്നു.

 

OTHER SECTIONS