സുശാന്തിന്റെ മരണം; സമൂഹിക മാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്തു,സി.ബി.ഐ. അമേരിക്കയുടെ സഹായം തേടി

By vidya.09 11 2021

imran-azhar

 

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിലെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിന് സി.ബി.ഐ. യു.എസിന്റെ സഹായം തേടി.സുശാന്തിന്റെ ഇ-മെയിലിൽനിന്നും സമൂഹിക മാധ്യമ അക്കൗണ്ടുകളിൽനിന്നും നീക്കം ചെയ്ത വിവരങ്ങൾ കണ്ടെത്തുന്നതിനാണ് സഹായം തേടിയത്.

 

 

ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ആസ്ഥാനം കാലിഫോർണിയയിലായതുകൊണ്ടാണ് സുശാന്തിന്റെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന സി.ബി.ഐ, വിവരങ്ങൾക്കായി അമേരിക്കയുടെ നിയമസഹായം തേടിയത്.

 

 

മരണം സംഭവിച്ചിട്ട് ഒന്നരവർഷമായെങ്കിലും നിർണായക കണ്ടെത്തലുകൾ നടത്താൻ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. ദൃക്‌സാക്ഷി മൊഴികളും സാഹചര്യത്തെളിവുകളും വിരൽചൂണ്ടുന്നത് ആത്മഹത്യയിലേക്കാണ്.

 


ആത്മഹത്യയ്ക്കു പ്രേരണയായി എന്തെങ്കിലും ഉണ്ടായിരുന്നോയെന്നറിയാനാണ് സമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകളും ഇ-മെയിൽ സന്ദേശങ്ങളും പരിശോധിക്കുന്നത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴിയാണ് അമേരിക്കയുമായുള്ള നിയമസഹായത്തിന് അപേക്ഷ നൽകിയതെന്ന് സി.ബി.ഐ. അറിയിച്ചു.

 

 

OTHER SECTIONS