സുശാന്ത് സിങിന്റെ ആത്മഹത്യ ; റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്‌തേക്കും

By online desk .05 09 2020

imran-azhar

 

മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ടുകൾ . റിയയോട് എന്ന്‌ ചോദ്യം ചെയ്യലിന് ഹാജരാവാൻ പോലീസ് ആവശ്യപെട്ടിട്ടുണ്ട്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ഇതുവരെ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്.


അതേസമയം അറസ്റ്റിലായ റിയയുടെ സഹോദരൻ ഷൗവിക്കിനെയും സുശാന്തിന്റെ ഹൗസ് മാനേജർ സാമുവൽ മിറാന്ഡയെയും ഇന്ന് കോടതിയിൽ ഹാജരാക്കും . ലഹരി വിരുദ്ധ നിയമ പ്രകാരമുള്ള മൂന്നു വകുപ്പുകൾ ആണ് അവർക്കു മേൽ ചുമത്തിയിരിക്കുന്നത് റിയയുടെ ക്രെഡിറ്റ് കാര്‍ഡിലൂടെ ലഹരി കടത്തുകാര്‍ക്ക് പണം കൈമാറിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു

OTHER SECTIONS