'സീത' അവസാനിച്ചപ്പോള്‍ ശരിക്കും സങ്കടപ്പെട്ടിരുന്നു; സ്വാസിക

By mathew.18 10 2019

imran-azhar

 

സീരിയല്‍ പ്രേക്ഷകരുടെ പ്രിയ നായികയാണ് സ്വാസിക. സൂപ്പര്‍ഹിറ്റ് പരമ്പര സീതയിലെ പ്രകടനം സ്വാസികയ്ക്ക് വലിയ ജനശ്രദ്ധ നേടിക്കൊടുത്തിരുന്നു. ആ പരമ്പര അവസാനിച്ചപ്പോള്‍ താന്‍ ശരിക്കും സങ്കടപ്പെട്ടിരുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് സ്വാസിക ഇപ്പോള്‍. ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വാസികയുടെ അഭിപ്രായ പ്രകടനം. ഇനിയാരും സീതേച്ചിയെന്ന് വിളിക്കില്ലല്ലോയെന്നോര്‍ത്തായിരുന്നു സങ്കടമെന്നും ഒരുപാട് ആസ്വദിച്ചായിരുന്നു സീതയില്‍ അഭിനയിച്ചതെന്നും സ്വാസിക പറഞ്ഞു.

 

നൃത്തം ചെയ്യാനിഷ്ടമാണ്. സിനിമ-സീരിയല്‍ തിരക്കിനിടയിലും നൃത്തത്തില്‍ സജീവമാണെന്നും സ്വാസിക പറഞ്ഞു. വിദ്യ ബാലനെ തനിക്കൊരുപാട് ഇഷ്ടമാണെന്നും ഇനി കാണാന്‍ ആഗ്രഹമുള്ള താരം കിങ് ഖാനാണെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.

 

മോഹന്‍ലാലിനെക്കുറിച്ചുള്ള ചോദ്യത്തിന് ദൈവതുല്യനായ മനുഷ്യനാണെന്നായിരുന്നു സ്വാസികയുടെ മറുപടി. പുറമേ കാണുമ്പോള്‍ സീരിയസാണെന്ന് തോന്നുമെങ്കിലും ഉള്ളുകൊണ്ട് വളരെ പാവമാണ് മമ്മൂക്കയെന്നും സ്വാസിക പറയുന്നു.

 

OTHER SECTIONS