ഹൃത്വിക് റോഷനെ അല്ലാതെ മറ്റാരെയും ചുംബിക്കില്ല: തമന്ന തുറന്നുപറയുന്നു.....

By ബിന്ദു.02 03 2019

imran-azhar

 

 

 


തെന്നിന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. നിരവധി കഥാപാത്രങ്ങളെ അവര്‍ മികവുറ്റതാക്കിയിട്ടുണ്ട്. സിനിമയിൽ ഹൃത്വിക് റോഷനെ അല്ലാതെ മറ്റാരെയും താൻ ചുംബിക്കില്ലെന്നാണ് ഇപ്പോൾ താരം പറയുന്നത്. ചുംബന രംഗങ്ങളിൽ പ്രത്യേകിച്ച് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കുന്നതിനോട് തനിക്ക് താല്പര്യമില്ലെന്നും എന്നാല്‍ ഹൃത്വിക് റോഷനെ ആണ് ചുംബിക്കേണ്ടത് എങ്കില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണെന്നും താരം പറഞ്ഞു.സ്‌ക്രീനില്‍ ഞാന്‍ ചുംബിക്കാറില്ല. എന്റെ കരാറിലെ ഒരു ഭാഗമാണത്. പക്ഷെ ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്, ഹൃത്വിക് റോഷനാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ചുംബിക്കുമെന്ന്, തമന്ന പറഞ്ഞു.

 

Image result for tamanna and hrithik roshan

 

 

തമിഴിലെ ഒരു ടിവി പരിപാടിയിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.അടുത്തിടെയാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ കണ്ടത്. ആദ്യം ഞാന്‍ അദ്ദേഹത്തോട് ഹായ് പറഞ്ഞു, കണ്ടതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. അദ്ദേഹം ശരിയെന്ന് പറഞ്ഞ് പോവാന്‍ ഒരുങ്ങി. എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് ചിത്രം എടുക്കണോ എന്ന് ഹൃത്വിക് ചോദിച്ചത്. വേണമെന്ന് പറഞ്ഞപ്പോള്‍ ഒരു ചിത്രം എടുത്തു,' തമന്ന പറഞ്ഞു.ഹൃത്വികിനെ താന്‍ ആദ്യം കണ്ടപ്പോള്‍ താരപ്രഭ എല്ലാം മറന്ന് ഒരു ആരാധിക മാത്രമായി മാറി. എന്റെ സിനിമാ കരിയറിന്റെ തുടക്കം മുതലേ ഞാന്‍ ഏറെ ആരാധിക്കുന്ന താരമാണ് അദ്ദേഹം. ഹൃത്വികിന്റെ സനിമയോടുള്ള ആത്മാര്‍ത്ഥയും കഠിനാധ്വാനവും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതാണ്' തമന്ന പറഞ്ഞു.

 

OTHER SECTIONS