കല്യാണ തേന്‍നിലയും തേന്‍പാണ്ടി ചീമയിലെയും പിറന്ന തൂലിക നിശ്ചലമായി, ഓര്‍മയായത് എംജിആറിന്റെ ഇമേജ് ബില്‍ഡര്‍

By RK.09 09 2021

imran-azhar

 


തമിഴ് കവിയും ഗാനരചയിതാവുമായ പുലമൈ പിത്തന്‍ (രാമസ്വാമി) അന്തരിച്ചു. 85 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

 

തമിഴ് പണ്ഡിതനും രാഷ്ട്രീയ നേതാവുമായിരുന്നു പുലമൈ പിത്തന്‍. 1968 ല്‍ പുറത്തിറങ്ങിയ എം.ജി.ആര്‍. നായകനായ കുടിയിരുന്ത കോയില്‍ എന്ന സിനിമയില്‍ നാന്‍ യാര്‍ നീ യാര്‍ എന്ന പാട്ടെഴുതിയാണ് സിനിമയിലെത്തിയത്. അഞ്ച് പതിറ്റാണ്ടിലേറെ ഗാനരചനാരംഗത്ത് സജീവമായിരുന്ന അദ്ദേഹം നൂറിലധികം തമിഴ് സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചു.

 

അദ്ദേഹത്തിന്റെ ഗാനങ്ങള്‍ സിനിമയില്‍ എം.ജി.ആറിന്റെ പ്രതിച്ഛായ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. എം.ജി.ആര്‍. രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍ പുലമൈപിത്തനും എ.ഐ.എ.ഡി.എം.കെ.യില്‍ അംഗമായി. എം.ജി.ആര്‍. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തമിഴ്‌നാട് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു.

 

കമല്‍ഹാസന്റെ നായകന്‍ എന്ന ചിത്രത്തിലെ തേന്‍പാണ്ടി ചീമയിലെ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം രചിച്ചത് പുലമൈ പിത്തനാണ്. മമ്മൂട്ടി നായകനായ മൗനം സമ്മതം എന്ന ചിത്രത്തിലെ കല്യാണ തേന്‍ നില എന്ന ഗാനം രചിച്ചതും അദ്ദേഹമാണ്. എം.എസ്. വിശ്വനാഥന്‍, കെ.വി. മഹാദേവന്‍, ഇളയരാജ തുടങ്ങി പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

 

1935 ല്‍ കോയമ്പത്തൂരിലാണ് ജനനം. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നാല് തവണ ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും നേടി.

 

 

 

 

 

 

OTHER SECTIONS