തമിഴ് ചലച്ചിത്ര ഗാനരചയിതാവ് പിറൈസൂടന്‍ അന്തരിച്ചു

By Greeshma padma.09 10 2021

imran-azhar

 

 

പ്രമുഖ തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പിറൈസൂടന്‍ അന്തരിച്ചു.65 വയസ്സായിരുന്നു അദ്ദേഹത്തിന്. 5 വര്‍ഷത്തിലേറെയായി തമിഴ് സാഹിത്യരംഗത്ത് സജീവമായിരുന്നു.

 

തിരുവാരൂര്‍ ജില്ലയിലെ നന്നിലത്ത് 1956ലാണ് ജനനം. 1985 ല്‍ സിറൈ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാഗാന രംഗത്തേക്കുള്ള അരങ്ങേറ്റം. 400ലധികം സിനിമകളിലായി 1400ഓളം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. 5000ലധികം ഭക്തിഗാനങ്ങളും ടി.വി. സീരിയലുകള്‍ക്കായി നൂറോളം ഗാനങ്ങളും രചിച്ചിട്ടുണ്ട്.

 

എം.എസ്. വിശ്വനാഥന്‍, ഇളയരാജ, ദേവ, എ.ആര്‍. റഹ്മാന്‍ തുടങ്ങിയ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 80കളിലെ ഇളയരാജയുടെ പ്രധാന ഗാനങ്ങളുടെ രചയിതാവാണ്. പാട്ടുകളില്‍ പലതും സൂപ്പര്‍ഹിറ്റുകളുമായിരുന്നു.

 

എന്‍ രാസാവിന്‍ മനസിലേ (1991), തായകം (1996), നീയും നാനും (2010) എന്നീ ചിത്രങ്ങളിലെ പാട്ടുകള്‍ക്ക് മൂന്നുതവണ തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യയും രണ്ടുമക്കളുമുണ്ട്. മകന്‍ ദയ പിറൈസൂടന്‍ സംഗീതസംവിധായകനാണ്. വിയോഗത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുശോചിച്ചു.

 

 

OTHER SECTIONS