തമിഴ് നടന്‍ ശ്രീകാന്ത് അന്തരിച്ചു, ജയലളിതയുടെ ആദ്യ നായകന്‍

By RK.13 10 2021

imran-azhar


തമിഴ് ചലച്ചിത്ര നടന്‍ ശ്രീകാന്ത് അന്തരിച്ചു. 81 വയസ്സായിരുന്നു. ചെന്നൈ എല്‍ഡാംസ് റോഡിലെ വസതിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 നായിരുന്നു അന്ത്യം.

 

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ആദ്യ ചിത്രത്തിലെ നായകനാണ്. സി.വി. ശ്രീധര്‍ സംവിധാനം ചെയ്ത വെണ്ണിറ ആടൈ (1965) എന്ന ചിത്രത്തിലൂടെയാണ് ജയലളിതയും ശ്രീകാന്തും തമിഴ് സിനിമയില്‍ എത്തിയത്. അന്‍പതോളം തമിഴ് ചലച്ചിത്രങ്ങളില്‍ നായകനായും 150 ല്‍ അധികം ചിത്രങ്ങളില്‍ സ്വഭാവ, പ്രതിനായക വേഷങ്ങളിലും അഭിനയിച്ചു.

 

ജെമിനി ഗണേശന്‍, ശിവാജി ഗണേശന്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത്, കമല്‍ഹാസന്‍, ശിവകുമാര്‍ തുടങ്ങിയവര്‍ നായകരായ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. ദിക്കട്ര പാര്‍വതി, നാനാള്‍, തങ്കപ്പതക്കം, പെണ്ണൈ സൊല്ലി കുട്രം ഇല്ലൈ, ഭൈരവി, സട്ടം എന്‍ കൈയില്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

 

2009 ല്‍ പുറത്തിറങ്ങിയ കുടിയരശ് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

 

 

 

 

OTHER SECTIONS