'തമിഴിലെ പ്രമുഖ സംവിധായകൺ തന്നെ പീഡിപ്പിച്ചു' :വെളിപ്പെടുത്തലുമായി ശ്രീറെഡ്ഡി

By BINDU PP.11 Jul, 2018

imran-azhar 

അടുത്തിടെ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളായിരുന്നു സിനിമാ രംഗത്ത് ഉണ്ടായിരുന്നത്. തെലുങ്ക് സിനിമാ താരം ശ്രീറെഡ്ഡി തുടങ്ങിവെച്ച പ്രതിഷേധം സിനിമാ ലോകത്തിന് നേരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നായിരുന്നു ശ്രീറെഡ്ഡി തെലുങ്ക് സിനിമാ ലോകത്തിനെതിരെ പറഞ്ഞിരുന്നത്. തെലുങ്ക് താരം ശ്രീറെഡ്ഡി ഇത്തവണ നിരവധി തെളിവുകളുമായി തമിഴകത്തേക്ക്.

 

തമിഴിലെ പ്രമുഖ സംവിധായകന്‍ തന്നെ പീഡനത്തിനിരയാക്കിയെന്നും ഇയാള്‍ക്കെതിരെ നിരവധി തെളിവുകള്‍ പക്കലുണ്ടെന്നും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അത് പുറത്തുവിടുമെന്നും ശ്രീറെഡ്ഡി പറഞ്ഞു. ആര്‍ക്കെതിരെയാകും തെളുവുകള്‍ പുറത്തുവിടുക എന്ന ആശങ്കയിലാണ് തമിഴ് സിനിമാലോകം.നാനി, റാണ ദഗ്ഗുബാട്ടിയുടെ സഹോദരന്‍, പ്രമുഖ സംവിധായകര്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെ തെളിവുകള്‍ സഹിതം ശ്രീറെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെയാണ് വിഷയം ദേശീയ തലത്തില്‍ ശ്രദ്ധ നേടിയത്.