നടി ടാന്യ റോബർട്സ് മരിച്ചിട്ടില്ലെന്ന് പ്രതിനിധി

By sisira.06 01 2021

imran-azhar

 

ലോസാഞ്ചലസ്: ജയിംസ് ബോണ്ട് ചിത്രം ‘എ വ്യൂ ടു എ കില്ലിൽ’ അഭിനയിച്ച് പ്രശസ്തയായ ഹോളിവുഡ് നടി ടാന്യ റോബർട്സ് (65) അന്തരിച്ചിട്ടില്ലെന്ന് അവരുടെ പ്രതിനിധി മൈക്ക് പിംഗിൾസിന്റെ വെളിപ്പെടുത്തൽ.

 

ക്രിസ്മസ് തലേന്ന് ഇവർ കുഴഞ്ഞുവീഴുകയും തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കുകയുമായിരുന്നു. ഇവർ മരിച്ചെന്ന് ഇന്നലെ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.

 

ആദ്യം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ടാന്യയുടെ ജീവിതപങ്കാളിയായ ലാൻസ് ഒബ്രയാനാണ് മാധ്യമങ്ങൾക്ക് മരണവാർത്ത നൽകിയത്.

 

എന്നാൽ ഇന്നലെ പുലർച്ചെ ആശുപത്രി അധികൃതർ ലാൻസിനെ വിളിക്കുകയും ടാന്യ ഇപ്പോഴും ജീവനോടെയുണ്ടെന്നു പറയുകയും ചെയ്തു. എന്നാൽ നടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

OTHER SECTIONS