തപ്സി പന്നു പെണ്ണല്ല; വേഷം മാറിയ പുരുഷൻ, കമെന്റിന് പ്രതികരണവുമായി താരം

By Vidya.16 10 2021

imran-azhar

 


ന്യൂഡൽഹി: തപ്സി പന്നുവിന്റെ പുതിയ ചിത്രത്തിന് കടുത്ത രീതിയിലുള്ള ബോഡി ഷെയ്മിംഗ് കമന്റുകളാണ് താരം സാമൂഹിക മാദ്ധ്യമങ്ങളിൽ നേരിടുന്നത്.തപ്സി പന്നുവിന്റെ പുതിയ ചിത്രമായ രശ്മി റോക്കറ്റ് ഒ ടി ടി പ്ളാറ്റ്ഫോമായ സീ 5ൽ ഇന്നലെ പ്രദർശനത്തിന് എത്തി.

 

 

എന്നാൽ ഹൈപ്പറാൻഡ്രോജെനിസം ബാധിച്ചതിനാൽ കായിക രംഗത്ത് നിന്ന് നിരവധി അപമാനങ്ങൾ നേരിടുന്ന ഒരു വനിതാ അത്‌ലറ്റിനെയാണ് തപ്സി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശരീരത്തിലെ ഹോർമോണിന്റെ അളവ് കൂടുന്ന അവസ്ഥയാണ് ഹൈപ്പറാൻഡ്രോജെനിസം.

 

 


എന്നാൽ ഈയൊരു മാറ്റത്തെച്ചൊല്ലിയാണ് ഇപ്പോൾ തപ്സിക്കു നേരെ വരുന്ന ട്രോളുകളിൽ ഭൂരിപക്ഷവും. തപ്സി പെണ്ണല്ല, മറിച്ച് വേഷം മാറിയ ആണാണ് എന്നാണ് ഒരാൾ ട്വീറ്റ് ചെയ്തത്. എന്നാൽ ഇത്തരം കമന്റുകൾ താൻ ചിത്രത്തിനു വേണ്ടി എടുത്ത കഠിനാദ്ധ്വാനത്തിനുള്ള അംഗീകാരമാണെന്ന് തപ്സി പന്നു പ്രതികരിച്ചു.

 

 

 

OTHER SECTIONS