ജയം രവിയും തപ്‌സിയും ഒന്നിക്കുന്നു

By uthara.09 05 2019

imran-azhar

 

വെള്ളിത്തിരയില്‍ ആദ്യമായി ജയം രവിയും തപ്‌സിയും ഒന്നിക്കുന്നു . ഇരുവരും ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഒന്നിക്കുന്നത് . താരത്തിന്റെ ഇരുപത്തിയഞ്ചാം ചിത്രത്തിൽ കര്‍ഷകന്റെ വേഷത്തിലാവും ജയം രവി അഭിനയിക്കുക . പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഡി ഇമ്മനാണ് . ആരാധകർക്ക് ഏറെ പുതുമയുള്ള കാര്യമായിരിക്കും ജയം രവി കര്‍ഷക വേഷത്തിൽ എത്തുന്നത് . ചിത്രവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല .

OTHER SECTIONS