നാല് വയസ്സുകാരിയെ ദത്തെടുത്ത് മന്ദിരാ ബേദി

By വീണ വിശ്വന്‍.27 10 2020

imran-azhar

നടിയും മോഡലും അവതാരകയുമായ മന്ദിര ബേദിയും ഭര്‍ത്താവും നടനുമായ രാജ് കൗശലും നാലുവയസുകാരിയെ ദത്തെടുത്തു. താര ബേദി കൗശല്‍ എന്നാണ് മകള്‍ക്ക് ഇരുവരും നല്കിയ പേര്. ഒരു വലിയ അനുഗ്രഹം പോലെ അവള്‍ തങ്ങളുടെ ജീവിതത്തിലേക്ക് വന്നവെന്ന്‌ മകളോടൊത്തുള്ള ചിത്രം പങ്കുവെച്ച് മന്ദിര കുറിച്ചു.

ജൂലൈയിലാണ് ദത്തെടുത്തതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇക്കാര്യം മന്ദിര ആരാധകരെ അറിയിച്ചത്. വീര്‍ എന്നൊരു മകനും കൂടിയിട്ടുണ്ട് മന്ദിരയ്ക്ക്. മക്കളും ഭര്‍ത്താവും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് മന്ദിര സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്.

ഒരു വലിയ അനുഗ്രഹമായി അവള്‍ ഞങ്ങളിലേക്ക് വന്നു.. ഞങ്ങളുടെ കുഞ്ഞുമകള്‍ താര... നക്ഷത്ര കണ്ണുള്ള നാലുവയസുകാരി.. വീറിന്റെ സഹോദരി... പരിശുദ്ധമായ സ്‌നേഹത്തോടെ ഇരുകൈയും നീട്ടി അവളെ വരവേല്ക്കുന്നു... എന്നും ചിത്രത്തിനൊപ്പം മന്ദിര കുറിച്ചു.

 

OTHER SECTIONS