ബോളിവുഡ് താരം സോനു സൂദിന്റെ മുംബൈയിലെ വസതിയിലും പരിശോധന

By Vidyalekshmi.16 09 2021

imran-azhar

 

മുംബൈ: ബോളിവുഡ് താരം സോനു സൂദിന്റെ മുംബൈയിലെ വസതിയിൽ ആദായ നികുതി വകുപ്പിന്റെപരിശോധന.തുടർച്ചയായ രണ്ടാം ദിവസമാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നത്.

 

കഴിഞ്ഞ ദിവസം സോനു സൂദിന്റെ ഓഫിസുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടന്നിരുന്നു. മുംബൈയിലും ലഖ്‌നൗവിലും സോനുവിന്റെ ഉടമസ്ഥതയിലുള്ള ആറ് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

 

താരത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയും ലഖ്‌നൗ ആസ്ഥാനമായുള്ള റിയല്‍ എസ്‌റ്റേസ് സ്ഥാപനവും തമ്മില്‍ അടുത്തിടെ നടന്ന ഇടപാടും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഈ ഇടപാടില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.

 

OTHER SECTIONS