റോസാപ്പൂവിന്‍റെ ടീസര്‍ പുറത്തിറങ്ങി

By praveen prasannan.08 Dec, 2017

imran-azhar


ബിജു മേനോന്‍ ~നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന റോസാപ്പൂ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. തമാശകള്‍ ധാരാളമുള്ള ചിത്രമാണിത്.

ടീസറില്‍ ബിജു മേനോന്‍റെ കഥാപാത്രം ഷാജഹാനും തമിഴ് നടി അഞ്ജലിയുമുണ്ട്. ലൈല എന്ന കഥാപാത്രമായാണ് അഞ്ജലി എത്തുന്നത്.

സംവിധായകനും നടനുമായ ബേസില്‍ ജോസഫും പ്രദീപ് കോട്ടയവും ടീസറിലുണ്ട്. വിനു ജോസഫ് സംവിധാനം ചെയ്യുന്ന റോസപ്പൂ ക്രിസ്തുമസിനോടനുബന്ധിച്ച് റിലീസ് ചെയ്യും.

OTHER SECTIONS