തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു

By sisira.11 07 2021

imran-azhar

 

 

 

ചെന്നൈ: തെലുങ്ക് നടനും സംവിധായകനും സിനിമാനിരൂപകനുമായ മഹേഷ് കാത്തി (കാത്തി മഹേഷ് കുമാര്‍-43) വാഹനാപകടത്തില്‍ മരിച്ചു.

 

ചന്ദ്രശേഖപുരത്തിന് സമീപത്ത് വച്ച് മഹേഷ് സഞ്ചരിച്ച കാര്‍ ട്രക്കില്‍ ഇടിച്ചുകയറുകയായിരുന്നു.

 

ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്റെ ചികിത്സയ്ക്കായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ 17 ലക്ഷം രൂപ അടിയന്തര സഹായമായി നല്‍കി. ശനിയാഴ്ച വൈകീട്ടോടെ നിലഗുരുതരമാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

 

എടരി വര്‍ഷം എന്ന ചിത്രത്തിലൂടെയാണ് മഹേഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മിനുഗുരുളു എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു.

 

പേസരുതു എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. രവിതേജയും ശ്രുതി ഹാസനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രാക്ക് ആയിരുന്നു അവസാന ചിത്രം.

OTHER SECTIONS