1000 രൂപ ശമ്ബളത്തില്‍ തല വിദ്യാര്‍ഥികളുടെ തലവനായി

By BINDU PP.12 Sep, 2018

imran-azhar

 

 

 

തെന്നിന്ത്യൻ സൂപ്പർതാരം അജിത് കുമാറിനെ ആരാധകർ സ്നേഹത്തോടെ തല എന്ന് വിളിക്കുന്നത് വെറും ഒരു വിളിപ്പേരല്ല മറിച്ച് അദ്ദേഹത്തിനോടുള്ള സ്നേഹവും അദ്ദേഹത്തിന് ജനങ്ങളോടുള്ള വിനയവും എളിമയും കൂടിച്ചേർന്നാണ് ആരാധകർ അദ്ദേഹത്തെ തല എന്ന് വിളിക്കുന്നത്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി സിനിമയുടെ തിരക്കൊക്കെ മാറ്റിവച്ച്‌ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) വിദ്യാർത്ഥികൾക്കൊപ്പമായിരുന്നു . കഴിഞ്ഞ മെയ് മാസം മുതൽ അജിത് ക്യാമ്പസ്സിൽ നേരിട്ടെത്തി വിദ്യാർത്ഥികൾക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നു.

 

വിദേശത്ത് നടക്കുന്ന മെഡിക്കല്‍ എക്‌സ്പ്രസ് 2018 ന്റെ യുഎവി (ഡ്രോണ്‍) ചലഞ്ചില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന എംഐടി വിദ്യാര്‍ത്ഥികള്‍ക്ക് യുഎവി നിര്‍മിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുകയെന്ന ജോലിയിലായിരുന്നു അദ്ദേഹം. ഈ മാസം ആസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡില്‍ ആണ് മത്സരം. ഇന്ത്യയില്‍ നിന്നും ഇതില്‍ മത്സരിക്കുന്ന ഏക ടീം കൂടിയാണ് അജിത്തിന്റെ നേതൃത്വത്തിലുളള ദക്ഷ.റിമോട്ട് കണ്‍ട്രോള്‍ വെഹിക്കുകളുകളുടെ ഡിസൈനിങും ഓപ്പറേഷനും പാഷനായി കൊണ്ടു നടക്കുന്ന അജിതിനെ തന്നെ എം ഐടി ദക്ഷ ടീമിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) അധികൃതര്‍ നിയമിക്കുകയായിരുന്നു.

 

ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റ് , യുഎവി (അൺമാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) സിസ്റ്റം അഡ്വൈസര്‍ എന്നീ പദവികളാണ് അജിത്തിനായി എംഐടി അധികൃതര്‍ നല്‍കിയത്. ഓരോ വിസിറ്റിനും 1000 രൂപ ശമ്പളവും നിശ്ചയിച്ചു. എന്നാല്‍, ഈ പണവും എംഐടിയിലെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നല്‍കുകയാണ് താരം ചെയ്തത്.അജിത്ത് കുമാറിന്റെ ബുദ്ധിയിൽ മെഡിക്കല്‍ എക്‌സ്പ്രസ് 2018 ല്‍ വിജയിക്കാനാകുമെന്ന വിശ്വാസത്തിലാണ് എംഐടി. ഏകദേശം 75000 ഡോളറാണ് വിജയികൾക്ക് സമ്മാനമായി ലഭിക്കുന്നത്.