അമ്മയും മകളായമകനും അവരെ കോർത്തിണക്കിയ താരാട്ട് പാട്ടും ശ്രദ്ധിക്കപ്പെടുന്നു

By Online Desk.23 05 2020

imran-azhar

 

സമൂഹത്തിൽ ഏറ്റവും അധികം അവഗണന അനുഭവിക്കുന വിഭാഗം ആണ് Transgender. ഇവരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ അവിശികരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അവർ അനുഭവിക്കുന്ന പ്രതിസന്ധികൾ ചെറുതല്ല. ട്രാൻസ്‌ഗെൻഡേഴ്സന്റെ ജീവിതം ആസ്പദമാക്കി നിരവധി ചിത്രങ്ങൾ വെള്ളിത്തിരയിൽ വന്നിട്ടുണ്ട്‌.

ഹൃസ്വ ചിത്രങ്ങൾക്കു ഇടയിലെ അധികം പ്രാധാന്യം ലഭിക്കാതിരുന്ന ഈ വിഷയത്തെ ആസ്പദമാക്കി വ്യത്യസ്തമായ അവതരണത്തിലൂടെ  പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ് ത്രിശൂൽ എന്ന ചിത്രം. ഈ വിഭാഗത്തിനോട് സമൂഹത്തിനുള്ള  കാഴ്ച്ചപാടുകകളെ  കോർത്തിണക്കി ട്രാൻസ്ജെൻണ്ടറുകളുടെ ജീവിതം കഴിവതും പച്ചയായി ചിത്രീകരിക്കാൻ ശ്രെമിച്ചിട്ടുള്ളൊരു
ഷോർട്ട് ഫിലിമാണ് "ത്രിശൂൽ".

മാതൃത്വത്തിന്റെ കരുതലും സ്നേഹവും വരച്ച കാട്ടുന്ന താലോലം എന്ന ഗാനവും ഈ ഹൃസ്വ ചിത്രത്തിന്റെ പ്രത്യേകത ആണ്. ഒരു അമ്മയുടെ കരുതൽ കുഞ്ഞിലേക്ക് എത്തുന്നത് തീർത്തും ലളിതമായി കാണിച്ചു താരനും ആ ഗാനത്തിന് സാധിക്കുനുണ്ട്. ഫെസ്റ്റിവൽ ചിത്രമായതിനാൽ യൂട്യുബ് റിലീസ് ഇല്ലായിരുന്നുവെങ്കിലും പ്രീമിയർ ഷോകളിൽ വേറിട്ട അവതരണ രീതിയിൽ  മികച്ച അഭിപ്രായവും അവാർഡുകളും കൈവരിക്കാൻ സാധിച്ചു ഇവർക്ക്.

സുതി തിരക്കഥ എഴുതി അഭിനയിച്ച ഈ ചിത്രം അമൽ ജെ പ്രസാദാണ് സംവിധാനം ചെയ്തത് സിബിൻ ചന്ദ്രൻ ക്യാമറ, കാളിദാസ് സംഗീതം, ശ്രുതി ശിവപ്രകാശ് പാടിയ താലീലോ എന്ന
താരാട്ട് പാട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപെട്ടു ആർ ജെ സുമിയാണ് ഇതിൽ അമ്മ വേഷം അവതരിപ്പിച്ചത്..പോസ്റ്ററുകളിൽ ആകർഷിച്ച സ്ത്രീമുഖം
ഒരു ആണായിരുന്നു എന്നത് ഈ വിഡിയോ സോങ്ങിൻ്റെ അവസാനം കണ്ടപ്പോഴാണ് വ്യക്തമായത്.

 

 

OTHER SECTIONS