തൊണ്ണൂറുകളിലെ പ്രണയനായകന് ആരാധികയുടെ പ്രണയാഭ്യർത്ഥന; സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങി മാധവന്റെ മറുപടി

By Sooraj Surendran.25 07 2019

imran-azhar

 

 

തൊണ്ണൂറുകളിലെ പ്രണയനായകനാണ് കോളിവുഡിലെ സൂപ്പര്‍ താരം മാധവൻ. വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെയാണ് മാധവൻ ആരാധനാപാത്രമായി മാറിയത്. ഇതിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ അന്നും ഇന്നും മാധവന് ലഭിക്കുന്ന പ്രണയാഭ്യർത്ഥനകൾക്ക് കണക്കില്ല.


കഴിഞ്ഞ ദിവസം മാധവനോട് പതിനെട്ടുകാരി നടത്തിയ വിവാഹാഭ്യർത്ഥനയും, താരം നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. 'എനിക്ക് പതിനെട്ടു വയസായി, താങ്കളെ വിവാഹം കഴിക്കണം എന്ന് തോന്നുന്നത് തെറ്റാണോ?’ എന്നാണ് നീന ജയ് എന്ന പെണ്‍കുട്ടി കുറിച്ചത്. ദൈവം അനുഗ്രഹിക്കട്ടെ, എന്നെക്കാള്‍ അര്‍ഹതയുള്ള ഒരാളെ നിങ്ങള്‍ തീര്‍ച്ചയായും കണ്ടെത്തും’ എന്നാണ് പെൺകുട്ടിയുടെ ചോദ്യത്തിന് മാധവൻ നൽകിയ മറുപടി. 'റോക്കട്രി' എന്ന ചിത്രത്തിലെ ലുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് ബോക്സിലാണ് പെൺകുട്ടി വിവാഹാഭ്യർത്ഥന നടത്തിയത്.

OTHER SECTIONS