നടന്‍ വിശാലിന്റേയും നടി അനിഷയുടേയും വിവാഹനിശ്ചയം കഴിഞ്ഞു

By Sooraj Surendran.17 03 2019

imran-azhar

 

 

ചെന്നൈ: നടന്‍ വിശാലിന്റെയും തെലുങ്കു നടി അനിഷ അല്ല റെഡ്ഡിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കോളിവുഡിലെ ഈ വര്‍ഷത്തെ രണ്ടാം താരവിവാഹം ഓഗസ്റ്റില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച വിവരം വിശാല്‍ ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്. അനിഷ യെസ് പറഞ്ഞെന്നും വിവാഹ തീയതി ഉടന്‍ അറിയിക്കും എന്നുമായിരുന്നു വിശാലിന്റെ ട്വീറ്റ്. 'അര്‍ജുന്‍ റെഡ്ഡി', 'പെല്ലി ചൂപ്പുലു' എന്നീ ചിത്രങ്ങളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്.

OTHER SECTIONS