യുവനടി സത്യകല വീട്ടുതടങ്കലിലോ? ആരോപണവുമായി നടനും, സംവിധായകനുമായ ഷമൻ മിത്രു കോടതിയിൽ

By Sooraj Surendran.31 07 2019

imran-azhar

 

 

അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുന്ന ‘തൊരട്ടി’ എന്ന ചിത്രത്തിലെ നായികയാണ് സത്യകല. സത്യകലയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും നിർമാതാവുമായ ഷമൻ മിത്രു. സത്യകലയെ അച്ഛൻ വീട്ടുതടങ്കലാക്കി എന്നാരോപിച്ചുകൊണ്ട്‌ ഷമൻ മിത്രു മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. താൻ അച്ഛനിൽ നിന്നും, രണ്ടാനമ്മയിൽ നിന്നും നേരിടുന്ന മാനസിക പീഡനങ്ങൾ സത്യകല സിനിമയുടെ ചിത്രീകരണ വേളയിൽ തുറന്നു പറഞ്ഞിരുന്നു. താല്പര്യമില്ലാത്ത വിവാഹത്തിന് നിർബന്ധിച്ചാണ് മാനസിക പീഡനം. സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സത്യകല പങ്കെടുക്കാതിരുന്നതോടെയാണ് വീട്ടുതടങ്കലിലാണെന്ന കാര്യം വ്യക്തമാക്കിയത്. ഇതേ തുടർന്ന് പൊള്ളാച്ചി മഹാലിംഗപുരം പൊലീസിൽ പരാതിപ്പെടുകയും, തുടർന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.

OTHER SECTIONS