തകർന്നടിഞ്ഞ് താങ്ക് യു; 2022ലെ ഏറ്റവും വലിയ പരാജയ ചിത്രമെന്ന് റിപ്പോർട്ട്

By santhisenanhs.27 07 2022

imran-azhar

 

നാഗ ചൈതന്യ നായകനായ പുതിയ ചിത്രം താങ്ക് യു തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യവാരം പിന്നിടുമ്പോൾ ചിത്രം കൂപ്പ് കുത്തുന്ന കാഴ്ച്ചയാണ് കാണുന്നത്. 40 കോടി രൂപ മുടക്കിയ സിനിമയുടെ കളക്ഷൻ വെറും മൂന്ന് കോടി രൂപ മാത്രമാണ്. 2022ൽ തെലുങ്കിൽ റിലീസ് ചെയ്ത സിനിമകളിലെ ഏറ്റവും വലിയ പരാജയമാണ് താങ്ക് യു എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

 

ജൂലൈ 22ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഏകദേശം 15 കോടിയുടെ അധികനഷ്ടം ഉണ്ടാക്കുമെന്നാണ് സൂചന. നാഗ ചൈതന്യയുടെ ഏറ്റവും വലിയ പരാജയമാകും സിനിമ എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

24, ഗ്യാങ് ലീഡർ എന്നീ സിനിമകൾക്ക് ശേഷം വിക്രം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് താങ്ക് യു. ഇത് രണ്ടാം തവണയാണ് നാഗ ചൈതന്യയും വിക്രം കുമാറും ഒന്നിക്കുന്നത്. മനം ആയിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. രാശി ഖന്ന, മാളവിക നായർ, പ്രകാശ് രാജ് എന്നിവർ സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

OTHER SECTIONS