നിങ്ങളുടെ ഭൗതിക സാന്നിധ്യമില്ലാതെ മറ്റൊരു വിവാഹവാര്‍ഷികം കൂടി, ഹൃദയസ്പര്‍ശിയായി താരാകല്യാണിന്റെ കുറിപ്പ്

By Avani Chandra.23 01 2022

imran-azhar

 

വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് രാജാറാമിന്റെ ഓര്‍മ പങ്കിട്ട് നടിയും നര്‍ത്തകിയുമായ താരാകല്യാണ്‍. ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോയ്‌ക്കൊപ്പം നിന്ന് താരം എടുത്ത സെല്‍ഫിയാണ് ആരാധകര്‍ക്കായി സമൂഹമാധ്യമത്തിലൂടെ താര കല്യാണ്‍ പങ്കുവച്ചിരിക്കുന്നത്.

 

മറക്കുവാന്‍ പറയാനെന്തെളുപ്പം. നിങ്ങളുടെ ഭൗതിക സാന്നിധ്യമില്ലാതെ മറ്റൊരു വിവാഹവാര്‍ഷികം കൂടി എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 

2017 ജൂലൈ 30ന് ആയിരുന്നു രാജാറാമിന്റെ വിയോഗം. വൈറല്‍ പനി മൂര്‍ച്ഛിച്ചതായിരുന്നു മരണ കാരണം. 20ലധികം മെഗാസീരിയലുകളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. നര്‍ത്തകിയായ സൗഭാഗ്യ വെങ്കിടേഷ് ആണ് ദമ്പതികളുടെ മകള്‍. സമൂഹ മാധ്യമങ്ങളിലൂടെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുള്ള കുടുംബത്തിന് വന്‍ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയിലുള്ളത്.

 

OTHER SECTIONS