ദി ഗ്രേറ്റ് ഫാദര്‍ തെലുങ്കിലേക്ക്

By praveen prasannan.16 Nov, 2017

imran-azhar


മലയാളത്തില്‍ മമ്മൂട്ടി നായകനായി ഇറങ്ങിയ ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം തെലുങ്കില്‍ ഒരുക്കുന്നു. നവാഗതനായ ഹനീഫ് അദേനി ഒരുക്കിയ ചിത്രത്തില്‍ ഡേവിഡ് നൈനാന്‍ എന്ന അച്ഛന്‍റെ വേഷമാണ് മമ്മൂട്ടി ചെയ്തത്.

തെലുങ്കില്‍ സൂപ്പര്‍ താരം വെങ്കടേശ് ആകും അഭിനയിക്കുകയെന്നാറിയുന്നത്. ചിത്രം ഒരുക്കാന്‍ രണ്ട് സംവിധായകര്‍ താരവുമായി ചര്‍ച്ച നടത്തുന്നുണ്ട്. വൈകറ്റ് ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന.

മമ്മൂട്ടിയുടെ അടുത്ത റിലീസ് മാസ്റ്റര്‍പീസാണ്. പരോള്‍, അങ്കിള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കി കഴിന്‍ഞ്ഞു താരം. അടുത്തതായി മമ്മൂട്ടി സേതുവിന്‍റെ കന്നി ചിത്രം ഒരു കുട്ടനാടന്‍ ബ്ളോഗില്‍ അഭിനയിക്കും.

 

loading...