'ദി ലയൺ കിംഗ്' ഇന്റർനാഷണൽ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ...

By Sooraj Surendran .25 07 2020

imran-azhar

 

 

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ത്രസിപ്പിച്ച സൂപ്പർ ഹിറ്റ് ഹോളിവുഡ് ചലച്ചിത്രം ദി ലയൺ കിംഗ് ന്റെ ഇന്റർനാഷണൽ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ദി ലയൺ കിംഗ് ജൂലൈ 26 , ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ആഫ്രിക്കൻ സവന്നയിൽ ജനിച്ച സിംബ എന്ന സിംഹകുഞ്ഞിന്റെ കഥയാണ് "ദി ലയൺ കിംഗ് ". മുഫാസയെന്ന സിംഹരാജാവിന്റെ മകനായി ജനിച്ച സിംബയ്ക്കു രാജാവെന്ന സ്ഥാനത്തേക്ക് എത്തുക അത്ര എളുപ്പമല്ല. വര്ഷങ്ങളായി മുഫാസയും സ്കാർ എന്ന സിംഹവും തമ്മിലുള്ള ശത്രുത ഇതിനെ തടസ്സപ്പെടുത്തുന്നു, തുടർന്ന് സിംബ ഒളിവിൽപോകേണ്ടിവരുന്നു. തുടർന്ന് തന്റെ പിതാവിൽ നിന്നും ലഭിച്ച ഉപദേശങ്ങളുടെ വെളിച്ചത്തിൽ തനിക്കു അർഹതപ്പെട്ട പ്രൈഡ് ലാൻഡിലേക്കു സിംബ തിരികെ എത്തുകയും അധികാരം സ്ഥാപിക്കുകയും ചെയ്യുന്നു . ഏതാണ് ഈ ചിത്തത്തിന്റെ കഥതന്തു.

 

OTHER SECTIONS