ആര്‍ക്കറിയാം ഫസ്റ്റ് മൂവിയല്ലേ, ടെന്‍ഷനൊക്കെ ഉണ്ടായിരുന്നു; ബറോസില്‍ മോഹന്‍ലാല്‍ അങ്കിള്‍ അനുഗ്രഹിച്ചു; തേജസ്വിനിയുടെ വിശേഷങ്ങള്‍

By Web Desk.26 06 2021

imran-azhar

 

 

 


ടി.എല്‍.രാജേഷ്‌കുമാര്‍

 


ശരിക്കും ടെന്‍ഷനൊക്കെ ഉണ്ടായിരുന്നു, എന്റെ ഫസ്റ്റ് മൂവിയല്ലേ? എല്ലാരും നല്ല സപ്പോര്‍ട്ടീവ് ആയിരുന്നു. ഇതിന്റെ എല്ലാ ക്രെഡിറ്റും ഞാന്‍ കൊടുക്കുന്നത് സാനു അങ്കിളിനാണ്. സാനു അങ്കിളും സന്തോഷ് അങ്കിളും ബിജു അങ്കിളും പാര്‍വതി ചേച്ചി, ഷറഫ് അങ്കിള്‍, വാവ അങ്കിള്‍ ഇവരെല്ലാരും സപ്പോര്‍ട്ടീവ് ആയതുകൊണ്ട് ചെയ്യാന്‍ പറ്റി. പ്രത്യേകിച്ച് പാര്‍വതി ചേച്ചി. എനിക്ക് ടെന്‍ഷനൊക്കെ വന്നപ്പോള്‍ ചേച്ചി നല്ല ധൈര്യം തന്നു.'

 

തേജസ്വിനി പ്രവീണ്‍ സന്തോഷത്തിലാണ്. സാനു ജോണ്‍ വര്‍ഗീസിന്റെ 'ആര്‍ക്കറിയാം' കണ്ടവര്‍ സോഫിയെ മറക്കില്ല. സോഫിയെ അവതരിപ്പിച്ചത് തേജസ്വിനി ആണ്. തിരുവനന്തപുരം, നന്തന്‍കോട് ഹോളി എയ്ഞ്ചല്‍സ് ഐ.എസ്.സി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തേജസ്വിനി ആദ്യ സിനിമയുടെ കുഞ്ഞുകുഞ്ഞു വിശേഷങ്ങള്‍ പറയുന്നു.

 

ആദ്യ ഷോട്ടില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നോ?

 

സിനിമയിലെ ആദ്യത്തെ ഷോട്ട്, അതായിരുന്നു ഫസ്റ്റ് ഷോട്ട് ഇന്‍ മൈ ലൈഫ്. ആ സമയം കാമറയിലും മൊബൈലിലും എടുത്തു. ഒരു കോണ്‍വര്‍സേഷനായിരുന്നു ആദ്യ ഷോട്ട്.

 

കണ്ടപ്പോള്‍ നന്നായിട്ടുണ്ടെന്നു തോന്നിയോ?

 

ഞാന്‍ എങ്ങനെ പറയാന്‍ പറ്റും അത്. നിങ്ങളെല്ലാവരുമല്ലേ അത് പറയേണ്ടത്...

 

തേജസ്വിനി ഗംഭീരമായിട്ടുണ്ടെന്നാണ് എല്ലാവരും പറയുന്നത്

 

താങ്ക് യു, അങ്കിള്‍...

 

 

ബിജു അങ്കിളും പാര്‍വതി ചേച്ചിയുമൊക്കെ എന്തുപറഞ്ഞു?

 

പാര്‍വതി ചേച്ചി, ഞാന്‍ നേരത്തെ പറഞ്ഞില്ലേ, ഭയങ്കര സപ്പോര്‍ട്ടീവാണ്. ഇപ്പം എന്തെങ്കിലും തെറ്റിയാല്‍ത്തന്നെ പറയും, അതുകുഴപ്പമില്ല, നമുക്ക് അടുത്ത് ടേക്കില്‍ ശരിയാക്കാം, കൂളായി ചെയ്താല്‍ മതി എന്നൊക്കെ. ബിജു അങ്കിളും സപ്പോര്‍ട്ടീവായിരുന്നു. ഒരു പ്രാവശ്യം തെറ്റിച്ചപ്പോള്‍ ബിജു അങ്കിള്‍ എന്നോട് പറഞ്ഞു, അടുത്ത ടേക്ക് നീ കലക്കും.

 

സിനിമ കണ്ടപ്പോള്‍ എന്തുതോന്നി?

 

ഭയങ്കര സന്തോഷമായി. മൂവി ഇറങ്ങിയ ദിവസം എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു. പ്രിവ്യു ഷോയ്ക്ക് പോണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പോകാന്‍ ഗ്യാപ്പ് കിട്ടുമോ എന്ന് നല്ല സംശയമായിരുന്നു. എങ്ങനെയോ ലക്കിലി ഒരു ഗ്യാപ്പ് കിട്ടിയതുകൊണ്ട് പ്രിവ്യൂന് എല്ലാവരുടെയും കൂടെ ഇരുന്ന് കണ്ടു. ബിഗ് സ്‌ക്രീനില്‍ കാണാനും പറ്റി.

 

 

ഫ്രെണ്ട്‌സ് എന്തുപറഞ്ഞു?മൂവി കണ്ട് റിലേറ്റീവ്‌സ്, ഫ്രെണ്ട്‌സ്... കുറേ പേര്‍ വിളിച്ചു. ഇന്‍സ്റ്റഗ്രമിലും ഫേസ്ബുക്കിലും മെസേജ് അയച്ചു. ആക്ട്രസ് ദിവ്യപ്രഭ ആന്റി മെസേജ് ചെയ്തു. എല്ലാവരും നല്ലത് പറഞ്ഞപ്പോ സന്തോഷം.

 

രണ്ടാമത്തെ പ്രോജക്ട് ബറോസിന്റെ വിശേഷം

ബറോസില്‍ വെരി സ്‌മോള്‍ റോള്‍, ചെറിയ റോളാണ്. ആദ്യ ദിവസം ഞാന്‍ മോഹന്‍ലാല്‍ അങ്കിളിന്റെയടുത്ത് ബ്ലെസിംഗ്‌സ് ചോദിച്ചു. എന്നെ ബ്ലെസ് ചെയ്തു. അന്നായിരുന്നു ആര്‍ക്കറിയാം മൂവി ഇറങ്ങിയത്. അങ്കിളിനോട് മൂവിയുടെ കാര്യം പറഞ്ഞു. ഷൗട്ട് ചെയ്തുള്ള ഒരു ഷോട്ടാണ് എടുത്തത്. ആ സമയത്ത് മോഹന്‍ലാല്‍ അങ്കിള്‍ പറഞ്ഞു, ഇന്ന് ആര്‍ക്കറിയാം മൂവി റിലീസാവുകയാണ്, അപ്പോള്‍ ഉറക്കെ പറയണം. അങ്കിള്‍ അത് ഓര്‍ത്തതില്‍ സന്തോഷം.

 

വലിയ സന്തോഷമായല്ലേ?

 

അതേയതേ വലിയ സന്തോഷമായി.

 

നന്നായി പാടുന്നുണ്ടല്ലോ?

 

ഓ, താങ്ക്യു സോമച്ച്.

 

സിനിമയില്‍ പാടാന്‍ ചാന്‍സ് കിട്ടിയാലോ?

 

ഞാന്‍ ട്രൈ ചെയ്യും. ബട്ട് അത്ര നല്ല വോയിസല്ല എന്റേതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ആക്ടിംഗാണ് എനിക്ക് ഏറ്റവും ഇഷ്ടം. ബട്ട് ഐ വില്‍ ട്രൈ ടു സിംഗ്...

 

എന്തൊക്കെയാണ് മറ്റ് ഇഷ്ടങ്ങള്‍?

 

ആറോളം ഫാഷന്‍ ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. മാള്‍ ഒഫ് ട്രാവന്‍കൂര്‍ പ്ലാസ കിഡ്‌സ് ഫാഷന്‍ ഷോ സീസണ്‍ 2 വില്‍ ക്വീന്‍ ആയിരുന്നു. ഡാന്‍സ് ചെയ്യുന്നത് ഇഷ്ടമാണ്. പാടാന്‍ ഇഷ്ടമാണ്. പടം വരയ്ക്കും. ഗിറ്റാര്‍ വായിക്കും. ബാഡ്മിന്റന്‍ കളിക്കും. നീന്തും. കുക്ക് ചെയ്യും.

 

നന്നായി ഫുഡ് കഴിക്കുന്നയാളാണോ?

 

അതെ. ഐ ആം കൈന്‍ഡ് ഒഫ് ഫൂഡി. കുക്ക് ചെയ്യുന്നതും എനിക്ക് ഇഷ്ടമാണ്. എന്റേതായ റിസിപ്പിയും പിന്നെ ഗൂഗിള്‍ നോക്കിയും ചെയ്യാറുണ്ട്. അച്ഛനും അമ്മയും ഫുഡ് കഴിച്ചിട്ട് കറക്ട് ഒപിനിയന്‍ പറയും.

 

പഠിക്കാനെങ്ങനെ?

 

ഇതിന്റെയിടയില്‍ അങ്ങനെയങ്ങനെ പോകുന്നു. പഠിക്കും, പിന്നെ മടിയും ഉണ്ട്.ആഗ്രഹങ്ങള്‍ എന്തൊക്കെയാണ്?

 

ഉറപ്പായിട്ടും ആക്ട്രസ് ആവണം. ഷെഫ് ആവണമെന്നുണ്ട്. പിന്നെ ഫാഷന്‍ ഡിസൈനര്‍.

 

എന്താണ് ഷെഫ് ആവണമെന്നു തോന്നിയത്?

 

എനിക്ക് കുക്കിംഗ് ഭയങ്കര ഇഷ്ടമാണ്. യാത്ര ചെയ്യുമ്പോള്‍ ഓരോ ഫുഡ്‌സ് കഴിക്കും. അപ്പോള്‍, അതു ചെയ്യുന്ന ഷെഫ്‌സിനെ കാണുമ്പോള്‍, അതുപോലെയാവാന്‍ വലിയ ആഗ്രഹമാണ്.

 

സ്‌കൂളും കൂട്ടുകാരെയുമൊക്കെ മിസ്സ് ചെയ്യുന്നുണ്ടല്ലേ?

 

മിസ് ചെയ്യുന്നുണ്ട്. രണ്ടു വര്‍ഷമാവാറായി ഞാന്‍ സ്‌കൂളില്‍ പോയിട്ട്.

 

ഏറ്റവും സപ്പോര്‍ട്ട് ചെയ്യുന്നത് അച്ഛനോ അമ്മയോ?

 

അച്ഛനാണ്. അച്ഛന്‍ പ്രവീണ്‍, അമ്മ ലക്ഷ്മി. ഞാന്‍ ഒറ്റ മോളാ.

 

 

 

OTHER SECTIONS