മഹാഭാരതത്തെ അധിക്ഷേപിച്ചെന്ന് കേസില്‍ കമല്‍ഹാസനോട് നേരിട്ട് ഹാജരാകാന്‍ കോടതി

By S R Krishnan.21 Apr, 2017

imran-azharചെന്നൈ: മഹാഭാരതത്തെ അധിക്ഷേപിച്ചെന്ന കേസില്‍ ചലിച്ചിത്ര താരം കമല്‍ ഹാസനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം. ഹിന്ദുമുന്നണി കക്ഷി പ്രവര്‍ത്തകനായ ആദിനാഥ സുന്ദരം സമര്‍പ്പിച്ച ഹരജിയിലാണ് തിരുനെല്‍വേലി ജില്ലാ കോടതിയുടെ ഉത്തരവ്. ചൂതുകളിയില്‍ സ്ത്രീകളെയും പണയം വെക്കാം എന്ന സന്ദേശം നല്‍കിയ ഗ്രന്ഥത്തിന് ഇന്ത്യക്കാര്‍ കൂടുതല്‍ ബഹുമാനം നല്‍കുന്നെന്ന കമല്‍ഹാസന്റെ പരാമര്‍ശമാണ് വിവാദമായത്. മാര്‍ച്ച് 12 ന് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കമല്‍ഹാസെന്റ ഈ പരാമര്‍ശം. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹിന്ദു മുന്നണി കക്ഷി ചെന്നൈ പൊലീസില്‍ പരാതിപ്പെടുകയും തിരുനെല്‍വേലി കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു. മെയ് അഞ്ചിന് നേരിട്ട് ഹാജരാകാനാണ് കോടതിയുടെ നിര്‍ദേശം. മലയാളത്തിലെ ബ്രഹ്മാണ്ഡചിത്രം മഹാഭാരത (രണ്ടാമൂഴം)ത്തില്‍ കമലിനെ ഉള്‍പ്പെടുത്തരുതെന്നും ഹിന്ദുമുന്നണി കക്ഷി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്‌

.

OTHER SECTIONS