ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം: 28 പ്രദര്‍ശനശാലകളിലായി 339 ചിത്രങ്ങള്‍

By സുരേഷ് നെല്ളിക്കോട് posted by subhalekshmi.13 Sep, 2017

imran-azhar

അഞ്ചു തിരശ്ശീലകളിലായി എണ്‍പതു ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് 1976 ല്‍ ആരംഭിച്ച ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ വര്‍ഷം നാല്പത്തിരണ്ടാം വയസ്സിലെത്തിയിര ിക്കുകയാണ്. സെപ്റ്റംബര്‍ ഏഴിന് ആരംഭിച്ച 42~ാമത് ചലച്ചിത്രമേള പതിനേഴുവരെ തുടരും.

 

 

28 പ്രദര്‍ശനശാലകളിലായി 255 മുഴുനീള ചിത്രങ്ങളും 84 ഹ്രസ്വചിത്രങ്ങളുമായി ഒട്ടേറെ പുതുമകളോടുകൂടിത്തന്നെയാണ് ഇക്കുറിയും ടൊറേന്‍റോ നഗരം ചരിത്രത്തില്‍ ഈ ഉത്സവം രേഖപ്പെട ുത്തുന്നത്. ഇതില്‍ തന്നെ 147 ചിത്രങ്ങളുടെ ആഗോളപ്രദര്‍ശനോദ്ഘാടനവും ഇതിനോടനുബന്ധിച്ചാണു നടക്കുന്നത്. മേളയിലേയ്ക്ക് സമര്‍പ്പിക്കപ്പെട്ട 6166 ചിത്രങ്ങളില്‍ നിന്നാണ് 339 എണ്ണം ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്. 83 രാജ്യങ്ങളാണ് ഇത്തവണത്തെ മേളയില്‍ പ്രതിനിധീകരിക്കുന്നത്. ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ക്കുപരി പതിനാറു വ്യത്യസ്ത പരിപാടികള്‍ കൂടി ഇത ില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

 

ഗ്രേറ്റാ ജെര്‍വീഗിന്‍റെ 'ലേഡി ബേര്‍ഡ്' ആണ് മേളയിലെ ഉദ്ഘാടന ചിത്രം. 86 കാരനായ ഫ്രെഡെറിക് വൈസ്മന്‍ എന്ന ലോകപ്രശസ്ത ചരിത്രകാരന്‍ സംവിധാനം ചെയ്ത Ex Libris
- The New York Public Library
 ആണ് മേളയിലെ ഏറ്റവും നീളം കൂടിയ ചിത്രം (197 മിനിട്ട്). ഏറ്റവും ചെറുത് രണ്ടുമിനിട്ടു മാത്രമുള്ള Catastrophe and Some Cities ആണ്. 28 കനേഡിയന്‍ ചിത്രങ്ങളുടെ ഉദ്ഘാടനപ്രദര്‍ശനങ്ങള്‍ ഈ മേളയിലുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളുടേതുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യന്‍ പ്രാതിനിധ്യം ഇക്കുറി വളരെ കുറവാണ്. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച് അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത മുക്കാബാസ് (The Brawler), ആദിത്യ വാര്യര്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ച്, രാജ് കുമാര്‍ റാവു പ്രധാന വേഷം ചെയ്യുന്ന, ഹന്‍സല്‍ മേത്തയുടെ ഒമേര്‍ട്ട (Omerta), നസീറുദ്ദിന്‍ ഷാ, ട ിസ്ക്കാ ചോപ്ര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ വരുന്ന ബോര്‍നില ചാറ്റര്‍ജിയുടെ ടമഫ ഒന്‍ഷഭഴരു എന്നിവ പ്രത്യേക പ്രദര്‍ശനങ്ങളുടെ നിരയിലുണ്ട്. ഡിസ്ക്കവറി വിഭാഗത്തില്‍ അസം ചലച്ചിത്രകാരിയായ റീമാ ദാസിന്‍റെ Village Rockstars ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രിയങ്കാ ചോപ്ര നിര്‍മ്മിച്ച് പാക്കി ടയര്‍വാല സംവിധാനം ചെയ്ത 'പാഹുന' (The Little Visitors  ഇന്ത്യക്കാരുള്‍പ്പെടുന്ന വലിയൊരു ആസ്വാദകവൃന്ദം കാത്തിരിക്കുന്ന ചിത്രമാണ്.

OTHER SECTIONS