ടൊവിനോയെ പുകഴ്ത്തി മമ്മൂട്ടി, ഇനി തന്നെ പിടിച്ചാല്‍ കിട്ടില്ലെന്ന് താരം!

മമ്മുക്കയുടെ കയ്യില്‍ നിന്നാണ് അവാര്‍ഡും അനുഗ്രഹവും കിട്ടിയിരിക്കുന്നത്, ഇനി തന്നെ പിടിച്ചാ കിട്ടില്ലെന്നാണ് ടൊവിനോ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

author-image
Lekshmi
New Update
ടൊവിനോയെ പുകഴ്ത്തി മമ്മൂട്ടി, ഇനി തന്നെ പിടിച്ചാല്‍ കിട്ടില്ലെന്ന് താരം!

മമ്മൂട്ടിയുടെ കൈകളില്‍ നിന്ന് അവാര്‍ഡ് വാങ്ങാനായതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. യുകെയിലെ മാഞ്ചസ്റ്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങിലാണ് ടൊവിനോയ്ക്ക് മമ്മൂട്ടി പുരസ്‌കാരം നല്‍കിയത്. മമ്മുക്കയുടെ കയ്യില്‍ നിന്നാണ് അവാര്‍ഡും അനുഗ്രഹവും കിട്ടിയിരിക്കുന്നത്, ഇനി തന്നെ പിടിച്ചാ കിട്ടില്ലെന്നാണ് ടൊവിനോ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മികച്ച നടന്‍ ആരെന്ന് മമ്മൂട്ടി പ്രഖ്യാപിക്കുന്ന വിഡിയോയും ടൊവിനോ പങ്കുവച്ചു. "ഈ അവാര്‍ഡ് നമ്മള്‍ ഏറ്റവും അടുത്തുകണ്ട സിനിമയില്‍ ഏറ്റവും സാക്രിഫൈസിങ് ഹീറോയുടെ റോള്‍ അവതരിപ്പിച്ച ആള്‍ക്കുള്ളതാണ്. ആ സിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രം മരിക്കുമ്പോള്‍ നമ്മുടെയൊക്കെ നെഞ്ചിലൊരു നീറ്റലുണ്ടാകും. നമ്മുടെ മലയാളത്തില്‍ ആദ്യത്തെ സൂപ്പര്‍ ഹീറോ കഥാപാത്രം അഭിനയിച്ച ആളാണ്. ഞാനെന്തിനാ പേര് പറയുന്നത്. ടൊവിനോ തോമസ്" അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു.

award movie malayalam movie mammootty tovino thomas