'ഇറ്റ്സ് എ ബോയ്' വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് ടൊവിനോ തോമസ്

By Sooraj Surendran.06 06 2020

imran-azhar

 

 

രണ്ടാമതും അച്ഛനായ സന്തോഷം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ്. 'ഇറ്റ്സ് എ ബോയ്' എന്ന ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് ടൊവിനോ വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ചത്. തന്റെ ആദ്യ മകൾ ഇസയ്ക്കുമൊപ്പമുള്ള രസകരമായ നിമിഷങ്ങൾ ടൊവിനോ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ തന്റെ ജീവിത സഖിയാക്കിയത്. പ്ലസ് വൺ മുതലാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്. ലിഡിയയുമായുള്ള പ്രണയകഥ ടൊവിനോ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുമുണ്ട്.

 

ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്‍സ് ആന്‍ഡ് കിലോമീറ്റേഴ്‍സ് ആണ് റിലീസ് കാത്തിരിക്കുന്ന ചിത്രം. അതേസമയം ലോക്ക്ഡൗൺ മൂലം പുതുചിത്രം മിന്നൽ മുരളിയുടെ ചിത്രീകരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അവസാനമായി തീയറ്ററുകളിൽ റിലീസ് ചെയ്ത ടൊവിനോ ചിത്രം ഫോറൻസിക് ആണ്. മികച്ച വിജയമാണ് ചിത്രം കരസ്ഥമാക്കിയത്.

 

 

OTHER SECTIONS