ചേച്ചി ടൊവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാൽ മതി :ആരാധകന് അനു സിത്താരയുടെ കിടിലം മറുപടി!

By BINDU PP.11 Sep, 2018

imran-azhar

 

 

 

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോ ആണെന്ന് തെളിയിച്ച നടനാണ് ടോവിനോ തോമസ്. പ്രളയക്കെടുതിയിൽ ജീവനും മരണത്തിനുമിടയിൽ ശ്വാസം മുട്ടിയ ജനതയ്ക്ക് കൈത്താങ്ങായി നിന്ന നടനാണ് ടോവിനോ തോമസ്. താരപകിട്ട് അഴിച്ചുവെച്ച് ജനങ്ങൾക്കിടിയിലേക്ക് ഇറങ്ങിവന്ന നടനാണ് ടോവിനോ. കൈയും മെയ്യും മറന്ന് കേരളത്തെ പഴയപടിയിലേക്ക് എത്തിക്കാൻ ടോവിനോയും സുഹൃത്തുക്കളും ഉണ്ടായിരുന്നു.

 

ടോവിനോക്ക് നേരെ കേരളം ജനത സല്യൂട്ട് അടിച്ചിരുന്നു. ടോവിനോ ചെയിൻ സ്മോക്കറുടെ വേഷത്തിൽ എത്തിയ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടീ മികച്ച പ്രതികരണം നേടികൊണ്ട് അതിവേഗതയിൽ ഓടിക്കൊണ്ടിരിക്കുന്നു. ചിത്രത്തിലെ ലിപ് ലോക് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെ മലയാളത്തിലെ ഇമ്രാൻ ഹാഷ്മി എന്ന പേരും ആരാധകർ ടൊവിനോക്ക് ചാർത്തിക്കൊടുത്തു.


ടൊവിനോയുടെ അടുത്ത ചിത്രമായ കുപ്രസിദ്ധ പയ്യനിൽ അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ ട്രോളന്മാർ അനുവിന് നേരെയായി. അനു സൂക്ഷിക്കണമെന്നും പേടിക്കണമെന്നുമൊക്കെയായി ട്രോളുകളും വന്നു.അനു സിത്താരക്ക് ഉപദേശം നൽകുന്ന ആരാധകന്റെ കമന്റും അതിന് നടി നൽകിയ മാസ് മറുപടിയുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കഴിഞ്ഞ ദിവസം അനു തന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രത്തിന് താഴെ വന്ന കമന്റ് ഇങ്ങനെ ചേച്ചി ടൊവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാൽ മതി.

OTHER SECTIONS