ലോക സിനിമയുടെ വിസ്മയ കാഴ്ചകള്‍; 24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും

By online desk.06 12 2019

imran-azhar

 


തിരുവനന്തപുരം: 24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും. ഡിസംബര്‍ ആറ് മുതല്‍ പതിമൂന്ന് വരെ തിരുവനന്തപുരത്തെ പത്തോളം വേദികളിലാണ് കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.


മേളയുടെ ഉദ്ഘാടനം വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സാംസ്‌കാരികമന്ത്രി എ.കെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷനാകും. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ നടി ശാരദയെ ആദരിക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായി സെര്‍ഹത് കരാസ്ലാന്‍ ടര്‍ക്കിഷ്, ജര്‍മന്‍, ഫ്രഞ്ച് എന്നീ ഭാഷകളിലായി സംവിധാനം ചെയ്ത പാസ്ഡ് ബൈ സെന്‍സര്‍ എന്ന ടിത്രം നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.

ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫിസും ഡെലിഗേറ്റ് സെല്ലും ടാഗോര്‍ തിയേറ്ററിലാണ് പ്രവര്‍ത്തിക്കുന്നത്.

ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക സുരക്ഷാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിപുലമായ സൗകര്യങ്ങളാണ് പാസ് വിതരണത്തിനായി ടാഗോറില്‍ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങള്‍ക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി ഡെലിഗേറ്റ് പാസുകള്‍ വാങ്ങാവുന്നതാണ്.


പാസുകള്‍ക്കായി ഡെലിഗേറ്റുകള്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി പത്ത് കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ പത്ത് മുതല്‍ രാത്രി ഏഴ് വരെ പാസ് വിതരണം ഉണ്ടാകും. 10,500 പാസുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്.

 

 

OTHER SECTIONS