സോഷ്യൽ മീഡിയയിൽ പുതുചരിത്രം സൃഷ്ടിച്ചു രാജാവിന്റെ മകൻ

By Web Desk.27 07 2020

imran-azhar

 


ആരാധകർ തങ്ങളുടെ താരങ്ങളുടെ കരിയറിലെ മികച്ച ചിത്രങ്ങളുടെ വാർഷികാഘോഷങ്ങൾ ഫേസ്ബുക്, ട്വിറ്റെർ എന്നിവ വഴി ആഘോഷിക്കുന്ന പതിവ് മലയാളത്തിൽ എത്തിയിട്ട് ഏതാനും വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു. താരങ്ങളുടെ ജന്മദിനം, റിലീസ് ചെയ്യാൻ പോകുന്ന ചിത്രങ്ങളുടെ പ്രമോഷൻ എന്നിവയായി ബന്ധപ്പെട്ടും ഇത്തരം ആഘോഷങ്ങൾ നടക്കാറുണ്ട്. മോഹൻലാലിനെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായ രാജാവിന്റെ മകൻ മുപ്പത്തിനാല് വർഷം പൂർത്തിയാക്കിയ 2020 ജൂലൈ പതിനേഴ്, മോഹൻലാൽ ആരാധകർ ആഘോഷിച്ചത് ട്വിറ്ററിൽ #34YearsOfRajavinteMakan എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇരുപത്തിനാലു മണിക്കൂറിൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട സിനിമാ ഹാഷ് ടാഗ് ആയി അത് മാറി. അഞ്ചു മില്ല്യൺ അഥവാ അരക്കോടി ട്വീറ്റുകൾ ആണ് രാജാവിന്റെ മകൻ ഹാഷ് ടാഗിന് അന്നേ ദിവസം ലഭിച്ചത്. സോഷ്യൽ മീഡിയയിലെ മോഹൻലാൽ ആരാധകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ മോഹൻലാൽ ഫാൻസ് ക്ലബ് ആണ് ഹാഷ് ടാഗ് ആഘോഷത്തിന് നേതൃത്വം നൽകിയത്.

 

OTHER SECTIONS