നടന്‍ ആര്യയെന്ന വ്യാജേന വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ്; രണ്ടു പേര്‍ പിടിയില്‍; ചതിയില്‍പ്പെട്ടത് ശ്രീലങ്കന്‍ തമിഴ് യുവതി

By RK.25 08 2021

imran-azhar

 


ചെന്നൈ: നടന്‍ ആര്യയെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ പിടിയിലായി. ജര്‍മനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ തമിഴ് യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ.

 

ചെന്നൈ പുളിയന്തോപ്പ് സ്വദേശിയായ മുഹമ്മദ് അര്‍മാന്‍, ഹുസൈന്‍ ബായി എന്നിവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തില്‍ ആര്യയായി ചമഞ്ഞ് യുവതിയെ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്ത ശേഷം 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

 

നടന്‍ ആര്യ വിവാഹ വാഗ്ദാനം നല്‍കി തന്നെ പറ്റിച്ചു എന്ന് ആരോപിച്ച് യുവതി സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടനെ വിളിച്ചുവരുത്തിയ പൊലീസ് വിശദാംശങ്ങള്‍ തേടിയിരുന്നു.

 

കേസില്‍ നിരപരാധിയാണെന്നും തനിക്ക് ഇതേകുറിച്ച് ഒന്നും അറിയില്ലെന്നും ആയിരുന്നു ആര്യയുടെ മൊഴി. ഇതോടെ യുവതിയെ ബന്ധപ്പെട്ട ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

 

 

 

 

 

 

 

 

OTHER SECTIONS