സാമന്തയുടെ യു ടേൺ 13ന് റിലീസ്

By Sooraj S.13 Sep, 2018

imran-azhar

 

 

തെന്നിന്ത്യൻ താര സുന്ദരി സാമന്ത നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് യു ടേൺ. പവൻ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം 13ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിൽ മാധ്യമ പ്രവർത്തകയുടെ വേഷത്തിലാണ് സാമന്ത എത്തുന്നത്. ചിത്രം ഒരു സസ്‌പെൻസ് ത്രില്ലർ ആകുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. 2016ല്‍ പുറത്തിറങ്ങിയ കന്നഡ ബ്ലോക്ബസ്റ്റര്‍ ചിത്രം യു ടേണിന്റെ റീമേക്കാണിത്. യു ടേണിൽ നരേന്‍, ആദി, രാഹുല്‍ രവീന്ദ്രന്‍, ഭൂമിക ചൗള എന്നീ താരങ്ങൾ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെൻസർ ബോർഡ് ചിത്രത്തിന് യു സർട്ടിഫിക്കറ്റ് നൽകി. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

OTHER SECTIONS