ഇലക്ഷന്‍ ജോലിയ്ക്കുള്ള ടീം റെഡി, ആരാകും തലവൻ? 'ഉണ്ട'യിലെ ക്യാരക്ടർ പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും

By Sooraj Surendran .12 05 2019

imran-azhar

 

 

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന പുതു ചിത്രമാണ് ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ഉണ്ട. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്റർ ഇതിനോടകം വൈറലായിരിക്കുകയാണ്. എട്ട് പേരുടെ ക്യാരക്ടര്‍ പോസ്റ്ററുകളാണ് ഇതിനോടകം പുറത്ത് വിട്ടിരിക്കുന്നത്. ഒമ്പതാമത്തെ ക്യാരക്ടർ പോസ്റ്റർ ഇന്ന് 7 മണിക്ക് പുറത്തിറങ്ങും.ചിത്രത്തിലെ പ്രധാന ക്യാരക്റ്റർ പോസ്റ്ററിനായി ആകാംഷയോടെ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഒമ്പത് പോലീസുകാര്‍ അടങ്ങുന്ന ടീമിനെ ഛത്തീസ്ഗഢിലെ നക്സല്‍ മേഖലയിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയയ്ക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും, ആസിഫ് അലി, വിനയ് ഫോര്‍ട്ട്, സുധി കോപ്പ എന്നിവര്‍ അതിഥി താരങ്ങളായെത്തും. മൂവീ മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്.

OTHER SECTIONS