'ഉണ്ട' ട്രെൻഡിങ്; തുടർച്ചയായ മൂന്നാം ദിവസവും യൂട്യൂബിൽ ടോപ് 1 പൊസിഷനിൽ

By Sooraj Surendran .19 05 2019

imran-azhar

 

 

മമ്മൂട്ടി നായകനാകുന്ന 'ഉണ്ട' എന്ന ചിത്രത്തിന്റെ ടീസർ തുടർച്ചയായി മൂന്നാം ദിവസവും യൂട്യൂബിൽ ടോപ് 1 പൊസിഷനിൽ തുടരുന്നു. അനുരാഗ കരിക്കിന്‍ വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. നാളുകൾക്ക് ശേഷമാണ് മമ്മുക്ക ചിത്രം തുടർച്ചയായി ട്രെൻഡിങ് ലിസ്റ്റിൽ നിലകൊള്ളുന്നത്. യൂട്യൂബിൽ 1,374,522 ലക്ഷം ആളുകളാണ് ചിത്രത്തിന്റെ ടീസർ ഇതുവരെ കണ്ടിരിക്കുന്നത്.

 

ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ സംവിധായകന്‍ രഞ്ജിത്തും എന്നിവരും അതിഥി വേഷത്തിൽ ആസിഫ് അലി, വിനയ് ഫോര്‍ട്ട്, സുധി കോപ്പ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. മൂവി മില്‍, ജെമിനി സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദും ഖാലിദ് റഹ്മാനും ചേര്‍ന്നാണ്. ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തിലുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

പത്തു പോലീസുകാര്‍ അടങ്ങുന്ന ടീമിനെ ഛത്തീസ്ഗഢിലെ നക്‌സല്‍ മേഖലയിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയയ്ക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

OTHER SECTIONS