'മാവോയിസ്റ്റ് അല്ല മാവോയിസ്റ്റിന്റെ അച്ഛനെ വരെ അടിച്ചോടിക്കും' ഉണ്ടയുടെ ട്രെയ്‌ലർ പുറത്ത് (വീഡിയോ)

By Sooraj Surendran .05 06 2019

imran-azhar

 

 

ആരാധകർക്ക് പ്രതീക്ഷയേകി മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ഉണ്ടയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ഇന്ന് രാവിലെ 11 മണിക്ക് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്.

നക്സലേറ്റുകളുടെ കേന്ദ്രമായ നോര്‍ത്ത് ഇന്ത്യയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് എത്തുന്ന പോലീസുകാരും, അവിടെ അവർ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ട്രെയ്‌ലറിൽ നിന്ന് പ്രകടമാകുന്നു. ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാർ നിർമ്മിക്കുന്ന ചിത്രം ഖാലിദ് റഹ്മാനാണ് സംവിധാനം ചെയ്യുന്നത്. ഉണ്ട കോമഡി ആക്ഷൻ ചിത്രമാണെന്നും ട്രെയ്‌ലർ സൂചന നൽകുന്നു. ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

OTHER SECTIONS