ഒറ്റ സെൽഫിയിൽ സൂപ്പർതാരങ്ങൾ !!! ഉണ്ണിമുകുന്ദന്റെ പോസ്റ്റ് ഡിന്നർ സെൽഫിക്ക് നിറഞ്ഞ കൈയ്യടി

By online desk.16 01 2020

imran-azhar

 

ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുത്തൻ സെൽഫി ഏറ്റെടുത്ത് ആരാധകർ. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, സിദ്ദിഖ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ എന്നിവരൊരുമിച്ചുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.നടന്‍ മമ്മൂട്ടിയാണ് സെല്‍ഫി പക‍ര്‍ത്തിയിരിക്കുന്നത്.

 

 

നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നടുക്ക് നില്‍ക്കുന്ന ചുള്ളന്‍ പൊളി ആണല്ലോ, ജയറാമേട്ടന്‍ ഇപ്പോ ചിരിച്ചു മരിക്കുമല്ലോ…എന്താണോ ഇത്ര വലിയ തമാശ, കിടിലന്‍ സെല്‍ഫി എല്ലാവരും പഴനിക്ക് പോവാണോ ? തലയൊക്കെ മൊട്ടയടിച്ചിട്ട് എന്നൊക്കെയാണ് ചിലരുടെ കമന്‍റുകള്‍.

 

ഫോട്ടോ എടുക്കുന്ന പയ്യന്‍ സൂപ്പര്‍, സൂപ്പര്‍ സ്റ്റാര്‍സ് സെല്‍ഫി, എല്ലാവരെയും ഒരുമിച്ച്‌ ഇങ്ങനെ കണ്ടിട്ട് കുറേ ദിവസമായി തുടങ്ങിയ കമന്‍റുകളുമുണ്ട്. കൂട്ടത്തില്‍ ഏവരേയും പൊട്ടിചിരിപ്പിച്ച ഒരു കമന്‍റുമുണ്ട്. ഇല്ലുമിനാറ്റിയെ ഒഴിവാക്കി അല്ലെ എന്നതാണ് ഈ കമന്‍റ്. ഇപ്പോഴത്തെ മറ്റ് നടന്മാരായ പൃഥ്വി, ഫഹദ്, ആസിഫ് എന്നിവരടക്കമുള്ളവ‍ര്‍ ചിത്രത്തില്‍ ഇല്ലല്ലോയെന്നൊക്കെയും ചിലര്‍‍ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.

 

 

OTHER SECTIONS