നായകനായി പൃഥ്വിരാജ് 'ലാലേട്ടൻ' സംവിധാനം ചെയ്യും

By Sooraj Surendran .12 11 2019

imran-azhar

 

 

ആരാധകർക്കായിതാ സന്തോഷവാർത്തയുമായി യുവ നടനും സംവിധായകനുമായ പൃഥ്വിരാജ്. അടുത്തതായി താൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലാലേട്ടനാണ്. കേട്ടുനിന്നവർ ആദ്യം അമ്പരന്നെങ്കിലും പിന്നീടാണ് സംഗതി വ്യക്തമായത്. 'ലാലേട്ടൻ', അതായത് ലാൽ ജോസ്, സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാവും എന്നാണ് താരം ഉദേശിച്ചത്.

 

ബിജുമേനോൻ-ലാൽജോസ് കൂട്ടുകെട്ടിലൊരുങ്ങിയ 41ന്റെ വിജയാഘോഷവേളയിലാണ് സന്തോഷവാർത്ത പൃഥ്വി പുറത്തുവിട്ടത്. പൃഥ്വിയും, ബിജുമേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും ഈ ചിത്രത്തിന്റെ ലൊക്കേഷനിലാണ് 41ന്റെ വിജയാഘോഷം നടന്നത്. എന്നാൽ ചിത്രത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൃഥ്വി പുറത്തുവിട്ടില്ല. ചിത്രത്തിൽ അഭിനയിക്കാൻ താൻ ആകാംഷയോടെ കാത്തിരിക്കുന്നതായും പൃഥ്വി പറഞ്ഞു.

 

OTHER SECTIONS