അമ്മയുടെ കവിതയ്ക്ക് ദൃശ്യവിരുന്നൊരുക്കി ഉത്തരാ ഉണ്ണി

By Neha C N.20 08 2019

imran-azhar

 

നടി, എഴുത്തുകാരി എന്നിങ്ങനെ വിവധ മേഖലകളില്‍ പ്രവീണ്യം തെളിയിട്ടിട്ടുള്ള താരമാണ് മലയാളത്തിന്റെ സ്വന്തം ഊര്‍മിള ഉണ്ണി. ഊര്‍മിള ഉണ്ണി എഴുതിയ കവിതകളും സിനിമാ സംബന്ധിയായ കുറിപ്പുകളും പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.


ഇപ്പോഴിതാ, ഊര്‍മിളയുടെ 'വേനല്‍മഴ' എന്ന കവിതയുടെ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഊര്‍മിളയുടെ കവിതയ്ക്ക് ദൃശ്യചാരുത നല്‍കിയിരിക്കുന്നത് മറ്റാരുമല്ല നടിയും നര്‍ത്തകിയുമായി മകള്‍ ഉത്തരയാണ്. ഉത്തരയാണ് 'വേനല്‍മഴ' ആലപിച്ച്, വീഡിയോയായി സംവിധാനം ചെയ്തിരിക്കുന്നത്.

വിദ്വാന്‍ അനന്തപത്മനാഭനാണ് കവിതയ്ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. രാജേഷ് ഗുരുകൃപയാണ് ഛായാഗ്രഹണം. കലാസംവിധാനവും ഇദ്ദേഹം തന്നെ. രാഹുല്‍ രാജുവാണ് എഡിറ്റര്‍. ഇടയ്ക്ക- കൃഷ്ണകുമാര്‍, പുല്ലാങ്കുഴല്‍-റിസാന്‍.