'ഉയരെയുടെ' വ്യാജപകർപ്പുകൾ പ്രദർശിപ്പിക്കുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യണം: കോഴിക്കോട് ജില്ലാ കോടതി

By Anilkumar K.18 05 2019

imran-azhar

 

കോഴിക്കോട്: മലയാളസിനിമ 'ഉയരെയുടെ' വ്യാജ പകർപ്പുകൾ ഇൻറർനെറ്റിൽ പ്രദർശിപ്പിക്കുന്നതിനെതിരെ കോഴിക്കോട് ജില്ലാ കോടതി ഉത്തരവിറക്കി. അനധികൃത പകർപ്പുകൾ ഉടൻ തന്നെ നീക്കം ചെയ്യണമെന്നും സിനിമ പ്രദര്ശിപ്പിക്കുന്ന അനധികൃത വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യണമെന്നും ഇന്റർനെറ്റ് സേവനദാതാക്കളോട് കോടതി നിർദേശിച്ചു. ടോറൻറ്, തമിഴ് റോക്കേഴ്സ് തുടങ്ങിയ സൈറ്റുകളിലാണ് സിനിമയുടെ അനധികൃതപതിപ്പ് പ്രചരിച്ചത്.

 

ഏപ്രിൽ 26ന് റീലിസായ സിനിമയുടെ വ്യാജപതിപ്പ് ഒരാഴ്ചയ്ക്കുള്ളിൽ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. നിർമ്മാണ കമ്പനിയായ എസ് ക്യൂബ്സിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകരായ സതീഷ് മൂർത്തി, ഉമാദേവി എന്നിവർ ഹാജരായി.

 

എസ് ക്യൂബ്സ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ മനു അശോകൻ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ഉയരെ. ടോവിനോ തോമസ്, ആസിഫ് അലി, പാർവതി തിരുവോത്ത് തുടങ്ങിയവർ വേഷമിടുന്ന ഈ സിനിമ ആസിഡ് ആക്രമണം അതിജീവിച്ച പെൺകുട്ടിയുടെ കഥ പറയുന്നു.

OTHER SECTIONS