By Avani Chandra.29 12 2021
ഇന്ന് തെന്നിന്ത്യയിലെ മുന്‍ നിര ഗായകരിലൊരാളാണ് വൈക്കം വിജയലക്ഷ്മി. ഗായികയുടെ വിവാഹ മോചന വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലാകെ നിറയുന്നത്.
വിവാഹമോചനം എന്ന തീരുമാനം താനും അനൂപും ഒന്നിച്ചെടുത്തതാണെന്നാണ് വിജയലക്ഷ്മി ഇപ്പോള്‍ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞിരിക്കുന്നത്.
ഞങ്ങള്‍ പിരിഞ്ഞു. പരസ്പര സമ്മതത്തോടെയാണ് തീരുമാനം. മാനസികമായി ചില പൊരുത്തക്കേടുകള്‍. അത് പ്രഫഷനെ ബാധിക്കുന്നു എന്നു തോന്നിയപ്പോള്‍ പിരിയാം എന്നു കരുതി. സങ്കടപ്പെട്ട് മുന്നോട്ടു പോകുന്നതിലും നല്ലത് ഇതാണല്ലോ.
അദ്ദേഹം എപ്പോഴും പറയുമായിരുന്നു പിരിയാം പിരിയാം... എന്ന്. കല്യാണം കഴിഞ്ഞ കാലം മുതല്‍ തുടങ്ങിയ പറച്ചിലാണ് അത്. ചെറിയ കാരണങ്ങള്‍ മതി. ഞാന്‍ എന്റെ മനസ്സിലെ വിഷമങ്ങള്‍ പറയുമായിരുന്നു. അതൊക്കെ കേള്‍ക്കുമ്പോള്‍ ഭയങ്കര ദേഷ്യമാണ്. എന്റെ കുടുംബവുമായുള്ള അടുപ്പത്തിലും പലപ്പോഴും തടസ്സങ്ങളുണ്ടാക്കാനുള്ള ശ്രമമുണ്ടായി. കൂടുതലൊന്നും പറഞ്ഞ് കുറ്റപ്പെടുത്താന്‍ താല്പര്യമില്ല. എല്ലാം അവസാനിച്ചു.
വിവാഹം കഴിഞ്ഞ് 1 വര്‍ഷമേ ഒന്നിച്ച് ജീവിച്ചുള്ളൂ. 3 വര്‍ഷമായി പിരിഞ്ഞാണ് താമസം. ഈ വര്‍ഷം ജൂണില്‍ നിയമപ്രകാരം ബന്ധം വേര്‍പെടുത്തി. ഇടയ്ക്ക് ഒരു കൗണ്‍സിലിങ് നടന്നു. എന്നിട്ടും ശരിയായില്ല. അതു കഴിഞ്ഞ് അദ്ദേഹം പറഞ്ഞത്, വിജിയുടെ സന്തോഷമെന്താണെങ്കിലും അതു പോലെ ചെയ്തോ, എന്റെ ഭാഗത്തു നിന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്നാണ്.
ഇപ്പോഴാണ് ഞാന്‍ സന്തോഷവതിയായത്. സ്വസ്ഥത കിട്ടിയതും ഇപ്പോഴാണ്. ആ ഒരു വര്‍ഷത്തെ ജീവിതം കുറച്ച് പ്രയാസമായിരുന്നു. അതില്‍ നിന്നു പുറത്തു കടന്നു.
കണ്ണിന്റെ ചികിത്സയാണ് ഇപ്പോള്‍ പ്രധാനം. അതിന്റെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുവാനുള്ള തയാറെടുപ്പിലാണ്. ബാക്കി പിന്നീട് ആലോചിക്കാം, വിജയലക്ഷ്മിയുടെ പറയുന്നു.