വൈഷ്ണവ് എ ആര്‍ റഹ്മാനൊപ്പം പാടും

By praveen prasannan.15 Aug, 2017

imran-azhar

സ്വരമാധുരിയിലൂടെ ലോകമെന്പാടും ലക്ഷക്കണക്കിന് ഇന്ത്യാക്കാരുടെ മനസിലിടം പിടിച്ച വൈഷ്ണവ് ഗിരീഷിനെ തേടിയെത്തിയിരിക്കുന്നത് ഗായകരേവരും കൊതിക്കുന്ന അവസരമാണ്. ലോകമറിയുന്ന സംഗീതജ്ഞനും ഓസ്കാര്‍ അവാര്‍ഡ് ജേതാവുമായ എ ആര്‍ റഹ്മാനൊപ്പം വേദിപങ്കിടാനുള്ള അവസരമാണ് ഈ കുട്ടി ഗായകന് ലഭിച്ചിരിക്കുന്നത്.

എ ആര്‍ റഹ്മാനൊപ്പം പാടാനോ വേദി പങ്കിടാനോ ആഗ്രഹിക്കാത്ത ഗായകര്‍ ഇന്ത്യയില്‍ ഉണ്ടാകില്ല. തെനണ്ടല്‍ ഫിലിംസിന്‍റെ നൂറാമത്തെ ചിത്രം മെര്‍സലിന്‍റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് എ ആര്‍ റഹ്മാനും ഇളയ ദളപതി വിജയ്ക്കും ഒപ്പം ഈ വൈഷ്ണവ് ഗിരീഷ് എത്തുന്നത്.

ചലച്ചിത്ര സംഗീത മേഖലയില്‍ റഹ്മാനും അഭിനയജീവിതത്തില്‍ വിജയും കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നതിനാല്‍ ഇരുവരെയും ചടങ്ങില്‍ ആദരിക്കും. മെര്‍സല്‍ വിജയും ആറ്റ്ലിയും ഒരുമിക്കുന്ന ചിത്രമാണ്. സംഗീതം എ ആര്‍ റഹ്മാനാണ് നല്‍കിയിരിക്കുന്നത്.

ഈ മാസം 20ന് ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഇവരെല്ലാം ഒരുമിക്കുന്നത്.

OTHER SECTIONS