ഇനി വലിയ പെരുന്നാൾ കാലം; ലിറിക്കൽ വീഡിയോ കാണാം

By Sooraj Surendran .18 12 2019

imran-azhar

 

 

ഷെയിൻ നിഗം ചിത്രം വലിയ പെരുനാളിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ഡിസംബർ 20നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. റെക്സ് വിജയൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. "ഉയരുള്ളവരാം സകലോർക്കും" എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഡിമൽ ഡെന്നിസും തസ്രീക് അബ്ദുൽ സലാമും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമാർന്ന രീതിയിലാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്. സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. ഫോർട്ട് കൊച്ചി മട്ടാഞ്ചേരിയിൽ ജീവിക്കുന്ന ഒരു പിടി ആളുകളും, അവരുടെ ഇടയിലെ സങ്കീർണമായ ബന്ധങ്ങളും, ദൈനം ദിന ജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവ വികാസങ്ങളും ആണ് വലിയപെരുന്നാളിന്റെ പ്രധാന പ്രമേയം.

OTHER SECTIONS