"വരനെ ആവശ്യമുണ്ട്" ടീസർ ഇന്ന് 11 മണിക്ക്; ആകാംഷയോടെ ആരാധകർ

By online desk.25 01 2020

imran-azhar

 

"വരനെ ആവശ്യമുണ്ട്" എന്ന ചിത്രത്തിന്റെ ടീസർ ഇന്ന് 11 മണിക്ക് പുറത്തുവിടും. ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ആരാധകർക്ക് മുന്നിൽ എത്തിക്കുന്നത്. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിർമ്മിച്ച് സത്യൻ അന്തിക്കാടിൻ്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന  ചിത്രത്തിൽ നായികയായി എത്തുന്നത് കല്യാണി പ്രിയദര്‍ശനാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ചഭിനയിക്കുന്നു എന്ന മറ്റൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.

 

ഇതിനേനകം തന്നെ ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളും വളരെ ശ്രദ്ധേയമാണ്. ചിത്രം ഫെബ്രുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുക. പ്രശസ്ത ഛായാഗ്രഹകൻ സന്തോഷ് ശിവൻ്റെ മകനായ സര്‍വജിത്ത് സന്തോഷ് ശിവനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംവിധായകൻ അനൂപ് സർവജിത്ത് സന്തോഷ് ശിവന്റെ വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരുന്നു.

 

OTHER SECTIONS