'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ മനോഹര ഗാനം കേൾക്കാം

By Sooraj Surendran.21 02 2020

imran-azhar

 

 

തീയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുന്ന 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. മുത്തുന്നെ കണ്ണുകളിൽ... എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അൽഫോൺസ് ജോസഫ് ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായകനായ ദുൽഖർ സൽമാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

 

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഉർവശി,കെ പി എ സി ലളിത, മേജർ രവി,ലാലു അലക്സ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മുകേഷ് മുരളീധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്ലേ ഹൗസ് ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.

 

OTHER SECTIONS