ജയസൂര്യ നായകനാകുന്ന 'വെള്ളം' ഫസ്റ്റ് ലുക്ക് ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

By Sooraj Surendran.04 07 2020

imran-azhar

 

 

'ക്യാപ്റ്റൻ' എന്ന വിജയ ചിത്രത്തിന് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'വെള്ളം' ഫസ്റ്റ് ലുക്ക് ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. മുഷിഞ്ഞ ഷർട്ടും, മുണ്ടും ധരിച്ച് മദ്യക്കുപ്പി ഇടുപ്പിൽ തിരികുന്ന ജയസൂര്യയാണ് ക്യാരക്ടർ പോസ്റ്ററിലുള്ളത്. ടൊവിനോ ചിത്രം തീവണ്ടിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ സംയുക്ത മേനോനാണ് ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത്.

 

 

ജയസൂര്യയും സംയുക്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വെള്ളം. സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂർ, നിര്‍മ്മല്‍ പാലാഴി, ശ്രീലക്ഷ്മി, സ്നേഹ പാലേരി, പ്രി യങ്ക, ജോണി ആൻറണി, ജിൻസ് ഭാസ്കർ, സിനിൽ സൈനുദ്ദീൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഫ്രണ്ട്ലി പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍,യദു കൃഷ്ണ,രഞ്ജിത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജയസൂര്യയുടെ വേറിട്ട വേഷപ്പകർച്ച തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.

 

OTHER SECTIONS