നിങ്ങളിലെ പ്രതിഭയെ കണ്ടെത്താനൊരവസരം....24 മണിക്കൂര്‍ കൊണ്ട് ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കൂ....സമ്മാനം നേടു

By Anju N P.23 Mar, 2018

imran-azhar

 

 


നിങ്ങളിലെ പ്രതിഭയെ കണ്ടെത്താനൊരവസരം വന്നെത്തിയിരിക്കുന്നു...വെറും 24 മണിക്കൂര്‍ കൊണ്ട് ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ച് സമ്മനം നേടാനുള്ള സുവര്‍ണ്ണാവസരമൊരുക്കുകയാണ് വെള്ളിനക്ഷത്രത്തിലൂടെ. ഷോര്‍ട്ട് ഫിലിം കോണ്ടസ്റ്റ് 2018 എന്ന ഈ കോണ്ടസ്റ്റിലേക്ക് ഏപ്രില്‍ പതിനഞ്ചിനകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 1000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.

 

ഏപ്രില്‍ 28ന് 10മണിയ്ക്ക് മത്സരവിഷയം നല്‍കും. ഏപ്രില്‍ 29ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി വീഡിയോകള്‍ MP4/MOV, 1920x 1080, 16:9 ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം. ചലച്ചിത്ര-മാധ്യമ രംഗത്തെ വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ള ജൂറിയാകും ചിത്രങ്ങള്‍ വിലയിരുത്തും. മെയ് 27ന് കൊച്ചിയില്‍ വെച്ച് അവാര്‍ഡ് പ്രഖ്യാപനവും സമ്മാനദാനവും നല്‍കും.

നാല് സോണുകള്‍ തിരിച്ചാണ് മത്സരം നടത്തുക. തിരുവനന്തപുരം, കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നീ നാല് സോണുകള്‍ തിരിച്ചാണ് മത്സരം.

 

സോണ്‍ തിരിച്ചുള്ള ജില്ലകള്‍-

സോണ്‍ 1: തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം)
സോണ്‍ 2: കൊച്ചി (എറണാകുളം, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട)

സോണ്‍ 3: പാലക്കാട് ( കോട്ടയം, പാലക്കാട്, ഇടുക്കി, വയനാട് )
സോണ്‍ 4: കോഴിക്കോട് (മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്)

സോണ്‍ 5: മുംബൈ, ഡല്‍ഹി

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലക്കം വെള്ളിനക്ഷത്രം കാണുക......

 

OTHER SECTIONS